photo
കോൺഗ്രസ് ആദിനാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മഹാത്മാഗാന്ധി കുടുംബ സംഗമവും കോണ്‍ഗ്രസിന്റെ 135-ാം സ്ഥാപകദിനാചരണവും മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എൽ.കെ. ശ്രീദേവി ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: അന്താരാഷ്ട്ര സമൂഹത്തിൽ രാജ്യത്തിന്റെ മുഖം വികൃതമാക്കുന്ന നടപടികളാണ് ബി.ജെ.പി സർക്കാർ ചെയ്യുന്നതെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എൽ.കെ. ശ്രീദേവി പറഞ്ഞു. കോൺഗ്രസ് ആദിനാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മഹാത്മാഗാന്ധി കുടുംബ സംഗമവും കോണ്‍ഗ്രസിന്റെ 135-ാം സ്ഥാപകദിനാചരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

ഡി.സി.സി ജനറൽ സെക്രട്ടറി കെ. രാജശേഖൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എം. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന കോണ്‍ഗ്രസ് പ്രവർത്തകരെ ഹൗസ്‌ഫെഡ് ചെയർമാൻ എം. ഇബ്രാഹിംകുട്ടി ആദരിച്ചു. നീലികുളം സദാനന്ദൻ, എം. റഷീദ്കുട്ടി, രഞ്ജിത്ത് കരിച്ചാലിൽ, ഇർഷാദ് ബഷീർ, ഷാനവാസ്, കൈയ്യാലത്ത് രാമചന്ദ്രൻപിള്ള, റഷീദ് വൈന്റാടി, മേടയിൽ നസീർ, ബിന്ദു ദിലീപ്, നിയാസ് അബ്ദുൽറഹിം, സോമരാജൻ കൂത്താറ, ആർ. ബീന, കെ. സുകുമാരൻ, അനിൽകുമാർ കോടിശ്ശേരിൽ എന്നിവർ സംസാരിച്ചു.