vimal
കടപ്പാക്കട ഭാവന നഗർ റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഉന്നത വിദ്യാഭ്യാസം നേടിയവർക്ക് പ്രൊഫ. കെ. സാംബശിവൻ അവാർഡുകൾ വിതരണം ചെയ്യുന്നു

കൊല്ലം: ഉന്നത വിദ്യാഭ്യാസം നേടിയവർക്ക് കടപ്പാക്കട ഭാവന നഗർ റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അവാർഡുകൾ വിതരണം ചെയ്തു. തുടർന്ന് സെമിനാറും നടത്തി.
എൻ.എസ്.എസ് കരയോഗമന്ദിരത്തിൽ നടന്ന സമ്മേളനം കോർപ്പറേഷൻ കൗൺസിലർ എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. നഗർ പ്രസിഡന്റ് വി. വിക്രമ കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ. പ്രീത രാജിലൻ സെമിനാർ നയിച്ചു. ഉന്നത വിജയം നേടിയവർക്ക് പ്രൊഫ. കെ. സാംബശിവൻ പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു. ഡോ. പി.ജി. രവീന്ദ്രനാഥ്, മുൻ കൗൺസിലർ ഒ. ജയശ്രീ, നഗർ വൈസ് പ്രസിഡന്റ് വി. സുധാകരൻ എന്നിവർ സംസാരിച്ചു.