കൊല്ലം: കോട്ടയം പള്ളത്തു നിന്നെത്തിയ ശിവഗിരി തീർത്ഥാടന പദയാത്രികർക്ക് എസ്.എൻ.ഡി.പി യോഗം 4595-ാം നമ്പർ കുളമട ശാഖയിൽ നൽകിയ സ്വീകരണത്തിന്റെ ഉദ്ഘാടനം ഭദ്രദീപം കൊളുത്തി ശാഖാ പ്രസിഡന്റ് വി. സോമരാജൻ നിർവഹിച്ചു. റോയൽ ഒാഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചാത്തന്നൂർ യൂണിയൻ വൈസ് പ്രസിഡന്റ് ഡി. സജീവ് പങ്കെടുത്തു. ഇ.സി.ജി സൗകര്യത്തോടെ നടത്തിയ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം യൂണിയൻ വൈസ് പ്രസിഡന്റ് ഡി. സജീവ് നിർവഹിച്ചു. ശാഖാ സെക്രട്ടറി ആലപ്പാട്ട് ശശി സ്വാഗതം പറഞ്ഞു. ഗുരുദേവക്ഷേത്രം രക്ഷാധികാരി ബി. പ്രേമാനന്ദ്, ഡി. ത്യാഗരാജൻ, വാർഡ് മെമ്പർ ഡി. സുഭദ്രാമ്മ, ഗുരുധർമ്മ പ്രചാരണ സഭാ അംഗം അഞ്ചൽ നടരാജൻ എന്നിവർ സംസാരിച്ചു. ടി.ആർ. ഗോപി, ഡി. ചെല്ലപ്പൻ, ബി. ശ്രീകുമാർ, സത്യശീലൻ, തുളസീധരൻ, സുന്ദരൻ, അനിൽ സോമൻ, റാണി ഗോപൻ, ഉഷ ഗുരുദാസ്, ഷീമ ശശിധരൻ എന്നിവർ നേതൃത്വം നൽകി. ശിവഗിരി മെഡിക്കൽ മിഷന്റെ നേതൃത്വത്തിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത ഡോ. ശശി കരുണാകരൻ, ഡോ. പി.എൽ. സാബു, ഡോ. വി. സൗമ്യ, ഡോ. എസ്. ശരൺ, ഡോ. വിനീത ടിനു, ഡോ. അജയ് ആനന്ദ്, ഡോ. ടിനി പ്രേം, ഹെൽത്ത് ഇൻസ്പെക്ടർമാരായ സജി, ബിച്ചു എന്നിവരെ സ്നേഹോപഹാരം നൽകി ആദരിച്ചു.