janam
വനിതാ വിഭാഗം ചാമ്പ്യന്മാരായ ഇന്ത്യൻ റെയിൽവേസിന് ജി.കെ സുരേഷ് ബാബു ട്രോഫി സമ്മാനിക്കുന്നു

കൊല്ലം: സൂര്യകാന്തി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ദീനദയാൽ ട്രോഫിക്കായി നടത്തിയ കേരള കബഡി ലീഗിൽ വനിതാ - പുരുഷ വിഭാഗത്തിൽ ഇന്ത്യൻ റെയിൽവേസ് ചാമ്പ്യന്മാരായി. കൊല്ലം പീരങ്കി മൈതാനിയിൽ നടന്ന പുരുഷവിഭാഗം ഫൈനൽ മൽസരത്തിൽ 41-34 നാണ് ഇന്ത്യൻ റെയിൽവേസ് സി.
ഐ.എസ്.എഫിനെ പരാജയപ്പെടുത്തിയത്. വനിതാ വിഭാഗത്തിൽ കേരള ക്യൂൻസിനെ 21-61ന് തോൽപ്പിച്ചാണ് ഇന്ത്യൻ റെയിൽവേ ജേതാക്കളായത്. ഏ​റ്റവും നല്ല റൈഡർ, ഡിഫൻഡർ എന്നിവർക്കായി ഏർപ്പെടുത്തിയ ആർ. ശങ്കർ ട്രോഫിക്ക് - വനിതാ വിഭാഗത്തിൽ ഇന്ത്യൻ റെയിൽവേയിലെ പായൽ ചൗധരി (റൈഡർ), റിത്തു നാഗി (ഡിഫൻഡർ), പുരുഷവിഭാഗത്തിൽ റെയിൽവേയിലെ റോഹിത് ബുലിയ (റൈഡർ), സോണിപത് പാന്തേഴ്സിലെ രോഹിത് (ഡിഫൻഡർ) എന്നിവർ അർഹരായി.
വനിത - പുരുഷ വിഭാഗങ്ങളിൽ ദീനദയാൽ ട്രോഫിക്ക് പുറമെ വിന്നേ ഴ്സിന് ഒരു ലക്ഷം രൂപയും ഫസ്​റ്റ് റണ്ണർ അപ്പിന് 75,000 രൂപയും, സെക്കന്റ് റണ്ണർ അപ്പിന് 50,000 രൂപയും കാഷ് അവാർഡ് നൽകി.
വിജയികൾക്ക് മാധ്യമ പ്രവർത്തകൻ ജി.കെ. സുരേഷ് ബാബു ട്രോഫികൾ വിതരണം ചെയ്തു. സൂര്യകാന്തി പ്രസിഡന്റ് എം. സുനിൽ, മുൻ ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് എം. സുന്ദരേശൻ പിള്ള, ആക്കാവിള സലിം, മാമ്പുഴ ശ്രീകുമാർ, എസ്. ദിനേശ്, കെ. രാധാകൃഷ്ണൻ, മാലുമ്മേൽ സുരേഷ്, ജി. രാജേന്ദ്രൻപിള്ള, ബി​റ്റിസുനിൽ, ​റ്റി. ശ്രീകുമാർ, ബി. ശ്രീകണ്ഠൻ, തേവലക്കര രാജീവൻ, വി. വേണുഗോ
പാൽ, കെ.സി. സാലു എന്നിവർ പങ്കെടുത്തു.