പാരിപ്പള്ളി: പാരിപ്പള്ളി മേഖലാ ശിവഗിരി തീർത്ഥാടന പദയാത്രാ സ്വീകരണസമിതിയുടെ നേതൃത്വത്തിൽ പള്ളം പദയാത്രാ തീർത്ഥാടകർക്ക് യാത്രഅയപ്പ് നൽകി. അമൃത സ്കൂൾ, പാരിപ്പള്ളി എൽ.പി.എസ്, ജ്ഞാനക്ഷേത്രം, കമ്മ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിൽ തങ്ങിയ പദയാത്രികർക്കാണ് ഇന്നലെ രാവിലെ കമ്മ്യൂണിറ്റി ഹാളിന് മുന്നിൽ ചേർന്ന യോഗത്തിൽ വച്ച് യാത്രഅയപ്പ് നൽകിയത്. സമ്മേളനം യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സ്വീകരണസമിതി ചെയർമാൻ പ്രശോഭൻ അദ്ധ്യക്ഷത വഹിച്ചു. അനിൽകുമാർ സ്വാഗതം പറഞ്ഞു. പ്രേമാനന്ദ് തീർത്ഥാടന സന്ദേശം നല്കി. അനുമോദനവും ഉപഹാര സമർപ്പണവും സന്തോഷ് കുമാർ നിർവഹിച്ചു. സുകൃതൻ, മണിദാസ്, പിആർ. കുട്ടപ്പൻ എന്നിവർ സംസാരിച്ചു.