ശിവഗിരി: ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച ഗുരുദീപം തീർത്ഥാടന പ്രത്യേക പതിപ്പ് ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയ്ക്ക് നൽകി സ്വാമി സച്ചിദാനന്ദ പ്രകാശനം ചെയ്തു.
ശിവഗിരി തീർത്ഥാടന സമ്മേളന വേദിയിൽ നടന്ന പ്രകാശന ചടങ്ങിൽ മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ്, സ്വാമി നന്ദാത്മജാനന്ദ, സ്വാമി വിശാലാനന്ദ, കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. രാധാകൃഷ്ണൻ, കോർപ്പറേറ്റ് ഫിനാൻസ് മാനേജർ എച്ച്. അജയകുമാർ, പരസ്യ മാനേജർ ആർ.ഡി. സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.