cookery-show

കൊ​ല്ലം: കൊ​ല്ലം ബീ​ച്ച് ഫെ​സ്റ്റി​വ​ലി​ന്റെ ഭാ​ഗ​മാ​യി കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​നും ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച 'കു​ക്ക​റി ഷോ'പാ​ച​ക മ​ത്സ​ര​ത്തിൽ ജി​ല്ല​യി​ലെ ഏ​റ്റ​വും മി​ക​ച്ച ഏ​ഴ് കു​ടും​ബ​ശ്രീ കാ​റ്റ​റി​ങ്ങ് യൂ​ണി​റ്റു​കൾ പ​ങ്കാ​ളി​ക​ളാ​യി. ത​ന​ത് വി​ഭ​വം ത​യ്യാ​റാ​ക്കു​ന്ന ആ​ദ്യ​റൗ​ണ്ടിൽ നാ​ടൻ കു​ത്ത​രി അ​ട​യും തി​രു​വി​താം​കൂർ കോ​ഴി​ക്ക​റി​യും ഉൾ​പ്പെ​ടെ വ്യ​ത്യ​സ്​ത രു​ചി​ക്കൂ​ട്ടു​കൾ അ​നു​വ​ദി​ച്ച സ​മ​യ​ത്തി​ന് മു​ന്നേത​ന്നെ മേ​ശ​മേൽ നി​ര​ന്നു. ച​ക്ക വി​ഭ​വ​ങ്ങ​ളും പു​ട്ടും തെ​ര​ളി​യു​മൊ​ക്കെ​യാ​യി രു​ചി​ക്കൂ​ട്ടു​കൾ ഒ​രു​ങ്ങി. തു​ടർ​ന്ന് വി​ധി നിർ​ണ​യം ന​ട​ത്തി​യ ഷെ​ഫ് സു​രേ​ഷി​ന്റെ നിർ​ദേ​ശാ​നു​സ​ര​ണ​മു​ള്ള ര​ണ്ട് വി​ഭ​വ​ങ്ങൾ കൂ​ടി ത​യാ​റാ​യി. ഇ​തി​നാ​വ​ശ്യ​മു​ള്ള എ​ല്ലാ സാ​ധ​ന​ങ്ങ​ളും ടീ​മു​കൾ​ക്ക് നൽ​കി​യി​രു​ന്നു. വാ​ശി​യേ​റി​യ മ​ത്സ​ര​ത്തിൽ ക​ട​യ്​ക്ക​ലി​ലെ കാ​റ്റ​റിം​ഗ് യൂ​ണി​റ്റ് ഒ​ന്നാം സ്ഥാ​നം നേ​ടി. കു​മ്മി​ളി​ലെ ശ്രീ​ഭ​ദ്ര കാ​റ്റ​റിം​ഗ് യൂ​ണി​റ്റ്, ശാ​സ്​താം​കോ​ട്ട​യി​ലെ സാ​യി കൃ​ഷ്​ണ കാ​റ്റ​റിം​ഗ് യൂ​ണി​റ്റ് എ​ന്നി​വർ​ക്കാ​യി​രു​ന്നു ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങൾ.
ഇ​തു​കൂ​ടാ​തെ ന്യൂ​ട്രി​മി​ക്​സ് ഉ​പ​യോ​ഗി​ച്ച് വി​ഭ​വ​ങ്ങൾ ത​യ്യാ​റാ​ക്കു​ന്ന ജി​ല്ല​യി​ലെ 10 കു​ടും​ബ​ശ്രീ ന്യൂ​ട്രി​മി​ക്സ് യൂ​ണി​റ്റു​ക​ളു​ടെ പ്ര​ത്യേ​ക മ​ത്സ​ര​വും ന​ട​ന്നു. ല​ഡ്ഡു മു​തൽ കേ​ക്കും നൂ​ഡിൽ​സും മു​റു​ക്കും വ​രെ ഇ​വർ ന്യൂ​ട്രി​മി​ക്സിൽ നി​ന്ന് ത​യാ​റാ​ക്കി. ത​ഴ​വ​യി​ലെ ബ​യോ​വി​റ്റ ന്യൂ​ട്രി​മി​ക്​​സ് യൂ​ണി​റ്റ് ഇ​തിൽ വി​ജ​യി​ക​ളാ​യി. ക​ട​യ്​ക്കൽ അ​മൃ​തം യൂ​ണി​റ്റ് ര​ണ്ടാ​മ​തെ​ത്തി. വെ​സ്റ്റ് ക​ല്ല​ട​യി​ലെ ന്യൂ​ട്രി​വി​റ്റ​യും ത​ഴ​വ​യി​ലെ ടെൻ​സ്റ്റാർ യൂ​ണി​റ്റും മൂ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു.

ബീ​ച്ച് ഫെ​സ്റ്റി​വൽ പോ​ലു​ള്ള വേ​ദി​കൾ കു​ടും​ബ ശ്രീ യൂ​ണി​റ്റു​കൾ​ക്ക് കൂ​ടു​തൽ മി​ക​ച്ച അ​വ​സ​ര​ങ്ങൾ സൃ​ഷ്​ടി​ക്കു​മെ​ന്ന് കു​ടും​ബ​ശ്രീ മി​ഷൻ ജി​ല്ലാ കോ ഓർ​ഡി​നേ​റ്റർ എ. ജി സ​ന്തോ​ഷ്​​ പ​റ​ഞ്ഞു. ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് അ​സി​സ്റ്റന്റ് ക​മ്മീ​ഷ​ണർ ശ്രീ​ക​ല, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷൻ അ​സി​സ്റ്റന്റ് കോ ഓർ​ഡി​നേ​റ്റർ​മാ​രാ​യ അ​ജു വി ആർ, സ​ബൂ​റ ബീ​വി എ​സ്, മ​റ്റ് കു​ടും​ബ​ശ്രീ, ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥർ തു​ട​ങ്ങി​യ​വ​രും മ​ത്സ​രി​ക്കു​ന്ന​വർ​ക്ക് പി​ന്തു​ണ​യു​മാ​യെ​ത്തി.

സേ​ഫ് കൊ​ല്ലം ഇ​നി ഗ്രാ​മ​സ​ഭ​ക​ളി​ലൂ​ടെ
കൊ​ല്ലം: സേ​ഫ് കൊ​ല്ലം പ​ദ്ധ​തി ഗ്രാ​മ​സ​ഭ​ക​ളി​ലൂ​ടെ ജ​ന​ങ്ങ​ളിൽ എ​ത്തി​ക്കാൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം. ഗ്രാ​മ​സ​ഭ​ക​ളിൽ സേ​ഫ് കൊ​ല്ല​​ത്തി​ന്റെ ഇ​ട​പെ​ടൽ അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്​ടർ ബി.അ​ബ്​ദുൽ നാ​സർ പ​റ​ഞ്ഞു. സേ​ഫ് കൊ​ല്ലം ജി​ല്ലാ​ത​ല അ​വ​ലോ​ക​ന യോ​ഗ​ത്തിൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സർ​ക്കാർ ഓ​ഫീ​സു​ക​ളി​ലും പൊ​തു​പ​രി​പാ​ടി​ക​ളി​ലും പ്ലാ​സ്റ്റി​ക് നി​രോ​ധ​നം കർ​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്ക​ണം. പൊ​തു​പ​രി​പാ​ടി​ക​ളിൽ പ്ലാ​സ്റ്റി​ക് പൂ​ക്കൾ​ക്ക് പ​ക​രം പു​സ്​ത​ക​ങ്ങൾ നൽ​കാ​മെ​ന്ന നിർ​ദേ​ശ​വും ക​ള​ക്​ടർ മു​ന്നോ​ട്ട് വ​ച്ചു. ജ​നു​വ​രി ഒ​ന്ന് മു​തൽ ന​ട​പ്പി​ലാ​ക്കു​ന്ന പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​ത്തി​ന് ജി​ല്ല​യിൽ കു​ടും​ബ​ശ്രീ പ്ര​വർ​ത്ത​കർ വ​ഴി തു​ണി​സ​ഞ്ചി​കൾ നിർ​മി​ച്ച് നൽ​കു​വാൻ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങൾ സ​ജ്ജ​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി. അ​ന​ധി​കൃ​ത ത​ട്ടു​ക​ട​ക​ളും രാ​ത്രി​കാ​ല ക​ട​ക​ളും വ​ലി​യ​തോ​തിൽ മാ​ലി​ന്യം ഉ​ണ്ടാ​ക്കു​ന്നു. ഇ​ത് പ്രോ​ത്സാ​ഹി​പ്പി​ക്കാൻ ക​ഴി​യു​ക​യി​ല്ല.ഇ​തി​ന് കർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സേ​ഫ് കൊ​ല്ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​നു​വ​രി ഏ​ഴ് മു​തൽ ശു​ചീ​ക​ര​ണ ക്യാ​മ്പ​യി​നു​കൾ ന​ട​ത്തും. ഏ​ഴി​ന് ശാ​സ്​താം​കോ​ട്ട ത​ടാ​കം ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ശു​ചീ​ക​രി​ക്കും. തു​ടർ​ന്ന് ജി​ല്ല​യി​ലെ വി​വി​ധ ജ​ല​സ്‌​ത്രോ​ത​സ്സു​ക​ളിൽ ജ​ന​കീ​യ ക്യാ​മ്പ​യി​നു​കൾ ന​ട​ത്തും. സേ​ഫ് കൊ​ല്ലം അ​റ്റ് സ്കൂൾ പ​രി​പാ​ടി​യി​ലൂ​ടെ പ​ര​മാ​വ​ധി സ്കൂൾ ,കോ​ളേ​ജ് കു​ട്ടി​ക​ളെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കി വ​രി​ക​യാ​ണ്. സേ​ഫ് കൊ​ല്ലം ആ​ശ​യം കു​ട്ടി​ക​ളി​ലൂ​ടെ സ​മൂ​ഹ​ത്തിൽ എ​ത്തി​ക്കു​വാ​നാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. കു​ട്ടി​കൾ​ക്കാ​യി ബോ​ധ​വ​ത്​ക​ര​ണ പ​രി​പാ​ടി​കൾ സം​ഘ​ടി​പ്പി​ക്കും.

അ​വ​ലോ​ക​ന യോ​ഗ​ത്തിൽ എ.ഡി. എം. പി.ആർ ഗോ​പാ​ല​കൃ​ഷ്​ണൻ, ജി​ല്ലാ പ്ലാ​നി​ങ് ഓ​ഫീ​സർ പി.ഷാ​ജി,വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​ടർ ടി.ഷീ​ല,ശു​ചി​ത്വ മി​ഷൻ ജി​ല്ലാ കോർ​ഡി​നേ​റ്റർ ജി. സു​ധാ​ക​രൻ, ഹ​രി​ത​കേ​ര​ളം മി​ഷൻ ജി​ല്ലാ കോർ​ഡി​നേ​റ്റർ എ​സ് ഐ​സ​ക് എ​ന്നി​വർ പ​ങ്കെ​ടു​ത്തു.


പോ​ത്ത് വ​ളർ​ത്ത​ലിൽ

ദി​ദി​ന പ​രി​ശീ​ല​നം
കൊ​ല്ലം: കൊ​ട്ടി​യം സർ​ക്കാർ മൃ​ഗ​സം​ര​ക്ഷ​ണ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തിൽ ജ​നു​വ​രി 6, 7 തീ​യ​തി​ക​ളിൽ പോ​ത്തു വ​ളർ​ത്ത​ലിൽ പ്ര​ത്യേ​ക പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്നു . താ​ല്​പ​ര്യ​മു​ള്ള കർ​ഷ​കർ​ക്കും സം​ര​ഭ​കർ​ക്കും പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളിൽ രാ​വി​ലെ 10 മു​തൽ ഉ​ച്ച​യ്​ക്ക് 3 വ​രെ മുൻ​കൂ​ട്ടി ര​ജി​സ്റ്റർ ചെ​യ്യാം ഫോൺ 8113964940