കൊല്ലം: എസ്.എൻ.ഡി.പി യോഗം പള്ളം ശാഖയുടെ നേതൃത്വത്തിലുള്ള ശിവഗിരി തീർത്ഥാടന പദയാത്രികർക്ക് ഗുരുധർമ്മ പ്രചാരണ സഭ ചാത്തന്നൂർ ഗുരുശാന്തി യൂണിറ്റിന്റെ നേതൃത്വത്തിൽ ചാത്തന്നൂരിൽ സ്വീകരണം നൽകി. ഗുരുധർമ്മ പ്രചാരണ സഭ ചാത്തന്നൂർ യൂണിറ്റ് പ്രസിഡന്റ് ശൈലജപ്രേം, വൈസ് പ്രസിഡന്റ് ബി. മണിലാൽ, സെക്രട്ടറി കൈലാസ്, ജോയിന്റ് സെക്രട്ടറി ഗീതാദേവി, ട്രഷറർ ദിലീപ് തുടങ്ങിയവർ സംസാരിച്ചു.