sivagiri
ഗുരുധർമ്മ പ്രചാരണ സഭ ചാത്തന്നൂർ ടൗൺ യൂണിറ്റിന്റെ നേതൃത്വത്തിൽ ശിവഗിരി തീർത്ഥാടകർക്ക് നൽകിയ സ്വീകരണം

ചാത്തന്നൂർ: ഗുരുധർമ്മ പ്രചാരണ സഭയുടെ കോട്ടയം പന്നിമറ്റത്ത് നിന്നെത്തിയ ശിവഗിരി തീർത്ഥാടന പദയാത്രികർക്ക് സഭയുടെ ചാത്തന്നൂർ ടൗൺ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. തിരുമുക്കിൽ നടന്ന സ്വീകരണ പരിപാടിയിൽ യൂണിയൻ സെക്രട്ടറി മണമേൽ മണിലാൽ നേതൃത്വം നൽകി. യൂണിറ്റ് പ്രസിഡന്റ്‌ ഷൈലജ പ്രേം, സെക്രട്ടറി കൈലാസ്‌നാഥ്, ബി. മണിലാൽ, ഗീതകുമാരി, ദിലീപ്കുമാർ എന്നിവർ പങ്കെടുത്തു. തുടർന്ന് തീർത്ഥാടകർക്ക് എസ്.കെ. ജംഗ്ഷനിൽ ലഘുഭഷണം നൽകി യാത്രയാക്കി.