yousaf-ali

ശിവഗിരി: ശ്രീനാരായണ ഗുരുദേവനും നബി തിരുമേനിയും ഒരേ കാര്യമാണ് പ്രാർത്ഥനയെക്കുറിച്ച് പറ‌ഞ്ഞിട്ടുള്ളതെന്ന് ലുലു ഗ്രൂപ്പ് എം.ഡി എം.എ. യൂസഫലി പറഞ്ഞു.

ഭജിച്ചതുകൊണ്ട് മാത്രമായില്ല, ഭക്തിയിൽ മനസുണരണമെന്നാണ് ഗുരുദേവൻ പറഞ്ഞത്. മനസറിഞ്ഞുകൊണ്ട് പ്രാർത്ഥിച്ചില്ലെങ്കിൽ നിസ്കാരംകൊണ്ട് അർത്ഥമില്ലെന്നാണ് നബി പറഞ്ഞത്. രണ്ടിന്റെയും അർത്ഥം ഒന്നാണ്. മറ്റ് സമുദായങ്ങളെയും ഉയർത്തിക്കൊണ്ടുവരാൻ പരിശ്രമിക്കുകയും അതിനുവേണ്ടി പ്രബോധനങ്ങൾ നടത്തുകയും ചെയ്ത ഋഷിവര്യനാണ് ഗുരുദേവനെന്നും യൂസഫലി പറഞ്ഞു. തീർത്ഥാടന ആഡിറ്റോറിയം നിർമ്മാണത്തിനായി രണ്ട് കോടി രൂപയുടെ ചെക്ക് ധർമ്മസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയ്ക്ക് യൂസഫലി കൈമാറി.