n

കടയ്ക്കൽ: ആർ.എസ്.പി ചടയമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചടയമംഗലത്ത് പ്രകടനവും ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണയും നടത്തി. സംസ്ഥാന കമ്മിറ്റി അംഗം പാങ്ങോട് സുരേഷ് ഉദ്‌ഘാടനം ചെയ്തു. ഭുവനചന്ദ്ര കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ജി. നളിനാക്ഷൻ, മഞ്ഞപ്പാറ സലിം, ഇളമാട് ഗോപി, കീഴ്നല ഷാജഹാൻ, ജി. അനിൽകുമാർ, സി.എൻ. ഗംഗാധരൻ, ഷാജി പോരേടം തുടങ്ങിയവർ സംസാരിച്ചു. മഞ്ഞപ്പാറ ചീഫ് ഇമാം സഹീറുദ്ധീൻ മന്നാനി മുഖ്യ പ്രഭാഷണം നടത്തി.