കരുനാഗപ്പള്ളി: ജീവ കുരുണ്യ പ്രവർത്തനത്തിന് വോയ്സ് ഓഫ് ഗൾഫ് റിട്ടേണീസ് ഏർപ്പെടുത്തിയ 2019 ലെ എക്സലൻസ് അവാർഡിന് രാജധാനി ഗോൾഡ് ആൻഡ് ഡയമണ്ട് എം.ഡി ഷാജഹാൻ രാജധാനി അർഹനായി. ജീവകാരുണ്യ മേഖലകളിലെ അദ്ദേഹത്തിന്റെ പ്രവർത്തനത്തിനാണ് എക്സലൻസ് അവാർഡ് ലഭിച്ചത്. തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ പൂയം തിരുനാൾ പാർവതി ഭായി തമ്പുരാട്ടി പുരസ്ക്കാരം സമ്മാനിച്ചു.