ഓച്ചിറ: വൈവിദ്ധ്യമാർന്ന ഇന്ത്യയെ ഒന്നായിക്കാണാനും നയിക്കാനും ഇന്ത്യൻ നാഷണൽ കോൺഗ്രസിനേ കഴിയൂവെന്ന് മുൻ ഡി.സി.സി ജന. സെക്രട്ടറി എം. അൻസാർ പറഞ്ഞു. ഓച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വാർഡ് എക്സിക്യൂട്ടീവ് ക്യാമ്പിന്റെ സമാപനസമ്മേളനം മഠത്തിൽക്കാരാണ്മയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ പുരോഗതിയല്ല ജനങ്ങളെ തമ്മിലടിപ്പിച്ച് അധികാരത്തിൽ തുടരുക എന്നതാണ് മോദി - അമിത്ഷാ കൂട്ടുകെട്ടിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ഡലം പ്രസിഡന്റ് ബി.എസ്. വിനോദ് ക്യാമ്പ് നയിച്ചു. വാർഡ് പ്രസിഡന്റ് ഇസ്മയിൽ ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. കബീർ എം. തീപ്പുര, കെ.കെ. സുനിൽകുമാർ, നീലികുളം സദാനന്ദൻ, അയ്യാണിക്കൽ മജീദ്, മാളു സതീഷ്, ബാബു ആമ്പാടിയിൽ, സതീഷ് പള്ളേമ്പിൽ, ജെ. നസീർ, ബി. സെവന്തി കുമാരി തുടങ്ങിയവർ സംസാരിച്ചു.