abhija
അഭിജ

കോഴിക്കോട്: കുന്നമംഗലം 104 -ാം നമ്പർ പോളിംഗ് സ്റ്റേഷനിലെ ബൂത്ത് ലവൽ ഓഫീസറായിരുന്ന പരേതയായ ബിന്ദുവിന്റെ ഏക മകളും ഡിഗ്രി 2 രണ്ടാം വർഷ വിദ്യാർത്ഥിനിയുമായ അഭിജയുടെ സംരക്ഷണത്തിനായി കൊല്ലം കൊട്ടാരക്കര താലൂക്കിലെ ബൂത്ത് ലെവൽ ഓഫീസേഴ്സ് കൂട്ടായ്മ സമാഹരിച്ച 50,000 രൂപ മാവൂർ പഞ്ചായത്ത് ഹാളിൽ കൂടിയ യോഗത്തിൽ കൈമാറി.

പഞ്ചായത്ത് പ്രസിഡന്റ് മുനീറത്തിൽ നിന്ന് അഭിജ തുക ഏറ്റുവാങ്ങി.

മാവൂർ പഞ്ചായത്ത് വികസനകാര്യ സമിതി അദ്ധ്യക്ഷ വാസന്തി കൊട്ടാരക്കര താലൂക്കിലെ ബി.എൽ.ഒ പ്രതിനിധി പീറ്റർ ഗാമ, സംസ്ഥാന ഭാരവാഹികളായ പ്രദീപ് ആലപ്പുഴ, ബാലചന്ദ്രൻ കണ്ണൂർ, രാജൻ ഏറ്റുമാനൂർ, കുന്ദമംഗലം ബി.എൽ.ഒമാരായ സതീഷ്, ചന്ദ്രിക, മുഹമ്മദലി തുടങ്ങിയവർ പ്രസംഗിച്ചു.