കൊല്ലം: കാവനാട് ഇടമനക്കാവ് ദുർഗാദേവി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞവും അലങ്കാര ഗോപുര സമർപ്പണവും നടന്നു. സപ്താഹ യജ്ഞം തിരുവിതാംകൂർ രാജകുടുംബാംഗം ഗൗരി പാർവതീബായി ഉദ്ഘാടനം ചെയ്തു.
എൻ.കെ. പ്രേമചന്ദ്രൻ എം.പി അലങ്കാര ഗോപുര സമർപ്പണം നിർവഹിച്ചു .നക്ഷത്രവനം പദ്ധതി സമർപ്പണവും ആദ്ധ്യാത്മിക പഠനക്ളാസ് ഉദ്ഘാടനവും ഉപഹാര സമർപ്പണവും മുൻ മേയർ വി. രാജേന്ദ്രബാബു നിർവഹിച്ചു. ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് എൻ. ശിവശങ്കരപ്പിള്ള അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഇടമനക്കാവ് ഒ. രാജേഷ്, തിരുവിതാംകൂർ ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ ജി. ബിനു, ശക്തികുളങ്ങര കര ദേവസ്വം പ്രസിഡന്റ് ഡി. രാജേന്ദ്രൻപിള്ള, ദേവസ്വം പ്രൊട്ടക്ഷൻ കൗൺസിൽ ചെയർമാൻ കെ.പി. ഉണ്ണികൃഷ്ണൻ, എസ്.എൻ.ഡി.പി യോഗം 639-ാം നമ്പർ ശാഖാ മുൻ സെക്രട്ടറി സുനിൽ എച്ച്. പനയറ, 98-ാം നമ്പർ കെ.ടി.എം.എസ് ശാഖാ സെക്രട്ടറി എം. സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു. യജ്ഞാചാരൃൻ പിരളിയിൽ ഇല്ലത്ത് പരമേശ്വരൻ നമ്പൂതിരി മാഹാത്മൃ പ്രഭാഷണം നടത്തി.