photo
സെമിനാറിന്റെ സമാപന സമ്മേളനം ആർ.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി:നാലുനാൾ നീണ്ടുനിൽക്കുന്ന കേരള ഗ്രന്ഥശാലാ സംഘം പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് കരുനാഗപ്പള്ളിയിൽ തുടക്കമായി. ഇന്നലെ രാവിലെ ഐ.വി.ദാസ് നഗറിൽ (കനിവ് കൺവെൻഷൻ സെന്റർ) ജൂബിലി സെമിനാർ പിരപ്പൻകോട് മുരളി ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാലാ പ്രസ്ഥാനം കടന്നുവന്ന വഴിത്താരകൾ എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസെടുത്തുകൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. എന്റെ ഗ്രന്ഥശാല എന്ന വിഷയം കാലടി മുരളീധരൻ, രാധാ മുരളീധരൻ എന്നിവർ സംയുക്തമായി അവതരിപ്പിച്ചു.സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം ആർ.കെ.ദീപ അദ്ധ്യക്ഷത വഹിച്ചു.താലൂക്ക് കൗൺസിൽ വിഷൻ 2025 എന്ന വിഷയം താലൂക്ക് സെക്രട്ടറി വി.വിജയകുമാർ അവതരിപ്പിച്ചു. സെമിനാറിന്റെ സമാപന സമ്മേളനം ആർ രാമചന്ദ്രൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു.ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പി. ചന്ദ്രശേഖരപിള്ള, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ. പി.ബി.ശിവൻ, ക്ലാപ്പന പഞ്ചായത്ത് പ്രസിഡന്റ് എസ്.എം ഇക്ബാൽ, പ്ലാവേലിൽ എസ്. രാമകൃഷ്ണപിള്ള, വി.പി ജയപ്രകാശ് മേനോൻ, മണപ്പള്ളി ഉണ്ണികൃഷ്ണൻ, പി.കെ ഗോപാലകൃഷ്ണൻ, എം.സുരേഷ് കുമാർ, കോടിയാട്ട് രാമചന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു. തിരഞ്ഞെടുക്കപ്പെട്ട 500 പ്രതിനിധികളാണ് സെമിനാറിൽ പങ്കെടുത്തത്.രാത്രി 9മണി മുതൽ ബോയ്സ് ഹൈസ്കൂൾ അങ്കണത്തിൽ പുതുവത്സരാഘോഷങ്ങളും സംഘടിപ്പിച്ചു.