കൊല്ലം: അനധികൃത ബ്യൂട്ടീഷ്യൻ സ്ഥാപനങ്ങളെ നിയന്ത്രക്കണമെന്ന് കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻ ഫെഡറേഷൻ ആവശ്യപ്പെട്ടു. സംസ്ഥാനത്തുടനീളം അന്യസംസ്ഥാന തൊഴിലാളികളെ നിയോഗിച്ച് ബാർബർ ആൻഡ് ബ്യൂട്ടീഷ്യൻ സ്ഥാപനങ്ങൾ ഒരു ബിസിനസ് ആക്കി മാറ്റിയിരിക്കുകയാണ്. മിക്ക സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ബ്യൂട്ടീഷ്യൻമാർക്ക് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റോ രേഖകളോ ഇല്ല.
അനധികൃത ബ്യൂട്ടിഷ്യൻ സ്ഥാപനങ്ങളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിൽ മന്ത്രിക്കും ലേബർ കമ്മീഷണർക്കും ഫെഡറേഷൻ പരാതി നൽകിയിട്ടുണ്ട്. അനധികൃത ബ്യൂട്ടീഷ്യൻ സ്ഥാപനങ്ങക്കെതിരെ ഫെഡറേഷന്റെ നേതൃത്വത്തിൽ കൊല്ലത്ത് നടന്ന പ്രതിഷേധ യോഗത്തിൽ ജില്ലാ പ്രസിഡന്റ് സെന്തിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പ്രദീപ് തേവലക്കര, ജില്ലാ സെക്രട്ടറി പ്രകാശ് വെറ്റമുക്ക്, ക്ലാപ്പന ബിനു, സതീശൻ, ഹംസ ഇടയനമ്പലം, മോഹനൻ കണ്ണംമ്പള്ളിൽ, രഞ്ജിത്ത് വള്ളിക്കാവിൽ, ശിവദാസൻ, ശ്രീഹരി, ഓച്ചിറ ഉണ്ണി തുടങ്ങിയവർ സംസാരിച്ചു.