ചാത്തന്നൂർ: കല്ലുവാതുക്കൽ അമ്മ ചാരിറ്റബിൾ ട്രസ്റ്, ജില്ലാ ഗവ. ഐ കെയർ യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് ചാത്തന്നൂർ എക്സൈസ് ഇൻസ്‌പെക്ടർ നിജുമോൻ ഉദ്ഘാടനം ചെയ്തു. യുവ സിനിമാ താരം സ്വരാജ് ഗ്രാമിക കണ്ണട വിതരണം നിർവഹിച്ചു. ഡോ. ഗീതാഞ്ജലി ക്ളാസ് നയിച്ചു. വേണു സി. കിഴക്കനേല മുഖ്യപ്രഭാഷണം നടത്തി. ട്രസ്റ്റ് ചെയർമാൻ വി.എസ്. സന്തോഷ് കുമാർ, കെ. സുധാകരകുറുപ്പ്, ഗിരീഷ്‌കുമാർ,ശ്രീജ സന്തോഷ്, രാജി സന്തോഷ്, സിന്ധു ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.