serial-actor
ഹസൻ തൊടിയൂർ രചിച്ച പന്തയക്കുതിര എന്ന പുസ്തകത്തിന്റെ പ്രകാശനം നടനും സംവിധായകനുമായ പയ്യന്നൂർ മുരളിക്ക് ആദ്യ പ്രതി നൽകി ആർ.രാമചന്ദ്രൻ എം എൽ എ നിർവഹിക്കുന്നു

തൊടിയൂർ: ഹസൻ തൊടിയൂർ രചിച്ച പന്തയക്കുതിര എന്ന പുസ്തകത്തിന്റെ (നാടകം) പ്രകാശനം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ആദിത്യ വിലാസം ആർട്സ് സൊസൈറ്റി സംഘടിപ്പിച്ച നാടകക്കളരിയുടെ സമാപനത്തോടനുബന്ധിച്ചു ചേർന്ന യോഗത്തിൽ നാടക സിനിമാ- സീരിയൽ നടനും സംവിധായകനുമായ പയ്യന്നൂർ മുരളി പുസ്തകം സ്വീകരിച്ചു. എച്ച്. അൻവർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ. അനിൽകുമാർ, പോണാൽ നന്ദകുമാർ, സി.ആർ. മനോജ്,
അനിൽ ആർ. പാലവിള, വി.എ. ശങ്കരൻ പോറ്റി, ഷീലാജഗധരൻ എന്നിവർ സംസാരിച്ചു. ഹസൻ തൊടിയൂർ മറുപടി പ്രസംഗം നടത്തി. ജി. ഹരികുമാർ സ്വാഗതവും സാജൻ തൊടിയൂർ നന്ദിയും പറഞ്ഞു. സൈന്ധവ ബുക്ക്സ് ആണ് പുസ്തകത്തിന്റെ പ്രസാദകർ.