kadakampally

തിരുവില്വാമല: ക്ഷേത്രങ്ങളുടെ വികസനത്തിന് മുൻ സർക്കാരുകൾ ചെലവഴിച്ചതിനേക്കാൾ കൂടുതൽ തുക ഈ സർക്കാർ മൂന്നര വർഷം കൊണ്ട് ചെലവഴിച്ചതായി ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തിരുവില്വാമല ശ്രീ വില്വാദ്രിനാഥൻ ക്ഷേത്ര പുനരുദ്ധാരണ ഉദ്ഘാടനവും കൂപ്പൺ വിതരണോദ്ഘാടനവും ക്ഷേത്രം ദേവസ്വം ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. യു.ആർ. പ്രദീപ് എം.എൽ.എ അദ്ധ്യക്ഷനായി. കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട് ഭദ്രദീപം തെളിച്ചു. ടി.എ. സുന്ദർ മേനോൻ മന്ത്രിയിൽ നിന്ന് സംഭാവന നൽകി കൂപ്പൺ ഏറ്റുവാങ്ങി. തിരുവില്വാമല പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. മണി, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.ബി. മോഹനൻ, കൊച്ചിൻ ദേവസ്വം ബോർഡ് അംഗങ്ങളായ എം.കെ. ശിവരാജൻ, പ്രൊഫ. സി.എം. മധു, വില്വാദ്രിനാഥ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എ.ബി. ദിവാകരൻ, സെക്രട്ടറി കെ. ജയപ്രകാശ് കുമാർ, പി. ബിന്ദു, പി. കൃഷ്ണകുമാർ, ടി.എൻ. രാജ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.