തൃശൂർ: ഹാപ്പി ഡേയ്‌സ് തൃശൂർ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 15 ന് തുടങ്ങുന്നതിന് മുന്നോടിയായി നഗരത്തിലെ പ്രദേശങ്ങളുടെ ശുചീകരണം മുനിസിപ്പൽ റോഡിൽ കോർപറേഷൻ മേയർ അജിത വിജയൻ റോഡിന്റെ ഇരുവശങ്ങളും വൃത്തിയാക്കി ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിവൽ ജനറൽ കൺവീനർ ടി.എസ്. പട്ടാഭിരാമൻ, ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് മേരി തോമസ് , ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രെഫ. എം. മാധവൻ കുട്ടി, നടൻ ജയരാജ് വാര്യർ, ഗായകൻ ഫ്രാങ്കോ , ചേമ്പർ പ്രസിഡന്റ് ടി.ആർ വിജയകുമാർ, ഡെപ്യൂട്ടി മേയർ റാഫി പി. ജോസ്, ബേക്കേഴ്‌സ് അസാസിയേഷൻ സംസ്ഥാന സെക്രട്ടറി കിരൺ, ഏകോപന സമിതി ജില്ല ട്രഷറർ ജോർജ് കുറ്റിചാക്കു, കൗൺസിലർമാരായ വർഗീസ് കണ്ടംകുളത്തി, അനൂപ് ഡേവിസ് കാട, സുകുമാരൻ, എം.എൽ. റോസി, ചേംബർ സെക്രട്ടറി എം.ആർ ഫ്രാൻസിസ്, വാക്കേഴ്‌സ് ക്ലബ് പ്രസിഡൻ്റ് കെ.എം പരമേശ്വരൻ , ഏകോപന സമിതി യുവജന വിഭാഗം, കുടുംബശ്രീ, ഓസ്‌കാർ ഈവന്റ്‌സ് തുടങ്ങി സംഘടനാ അംഗങ്ങൾ തൃശൂർ നഗരം വൃത്തിയാക്കാനും ശുചീകരണ പ്രവർത്തനത്തിലും പങ്കാളികളായി. ഡിസംബർ 15 വരെ നഗരം വൃത്തിയാക്കൽ യജ്ഞം തുടരും. ലയൺസ് ക്ലബ്ബ്, റോട്ടറി ക്ലബ്ബ്, വാക്കേഴ്‌സ് ക്ലബ്, റെസിഡൻസ് അസോഷിയേഷനുകൾ , വിദ്യാർത്ഥി, യുവജന,പ്രസ്ഥാനങ്ങൾ, ആർട്ട്‌സ്, സ്‌പോർട്ട്‌സ് ക്ലബ്ബുകൾ, വ്യാപാരി വ്യവസായി യുവജന വിഭാഗങ്ങൾ, ഹോട്ടൽ, ബേക്കറി, ചുമട്ടുതൊഴിലാളി, ഓട്ടോറിക്ഷാ , ബസ് ജീവനക്കാർ ഉൾപ്പടെ ബഹുജന പങ്കാളിത്തത്തോടെ നഗരം വൃത്തിയാക്കും.
ഫെസ്റ്റിവൽ കമ്മിറ്റി സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം : മന്ത്രി എ.സി മൊയ്തീൻ, രാവിലെ 9ന് ചേംബർ ഓഫ് കൊമേഴ്‌സ് കെട്ടിടത്തിൽ