അന്തിക്കാട്: മുറ്റിച്ചൂർ സരസ്വതി സംഗീത നൃത്ത വാദ്യകലാകേന്ദ്രത്തിലെ ചെണ്ട വാദ്യ വിദ്യാർത്ഥികളായ കുട്ടികളുടെ പഞ്ചാരി മേളം അരങ്ങേറ്റം നടന്നു. ഗുരുനാഥനായ ചെറുശ്ശേരി ശ്രീകുമാറിന്റെ നേതൃത്വത്തിൽ പടിയം ചൂരക്കോട് ശ്രീ ദുർഗ്ഗാഭഗവതി ക്ഷേത്രത്തിൽ വച്ചാണ് അരങ്ങേറ്റം നടന്നത്. മേള കലാകാരൻ ചെറുശ്ശേരി കുട്ടൻ മാരാർ ദീപോജ്വലനം നടത്തി. അന്തിക്കാട് ദേവസ്വം ഓഫീസർ സുധീർകുമാർ അദ്ധ്യക്ഷത വഹിച്ചു. മേൽശാന്തി പാദൂർ മഠം രാമചന്ദ്രൻ തിരുമേനി, ഇന്ദിര ടീച്ചർ, ക്ഷേത്ര പുനരുദ്ധാരണ സമിതി പ്രസിഡന്റ് പി.കെ. വിശ്വനാഥൻ, സെക്രട്ടറി ഭരതൻ കല്ലാറ്റ്, സുധനൻ എരണേഴത്ത്, രാമൻകുട്ടി നെടുങ്ങാട്ട് എന്നിവർ പങ്കെടുത്തു.