കൊടുങ്ങല്ലൂർ: ഭാരതീയ ജനതാ യുവമോർച്ചയുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ കെ.ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനാചരണ പരിപാടികൾ നടന്നു. കൊടുങ്ങല്ലൂരിൽ നൂറോളം കേന്ദ്രങ്ങളിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. യുവമോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ്. ശിവറാമിന്റെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണസമ്മേളനം യുവമോർച്ച ജില്ലാ പ്രസിഡന്റ് പി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് എം.ജി. പ്രശാന്ത് ലാൽ മുഖ്യപ്രഭാഷണം നടത്തി. പ്രശോഭ് പുതുക്കാട്ടിൽ, കെ.യു. പ്രേംജി, ശ്രീലക്ഷ്മി പണിക്കർ, കെ.എ. സുനിൽകുമാർ, കെ.സി. ഉണ്ണിക്കൃഷ്ണൻ, ഷിജു. കെ.വി.തുടങ്ങിയവർ പ്രസംഗിച്ചു. കയ്പ്പമംഗലം മണ്ഡലം തല അനുസ്മരണ സമ്മേളനം കാര സെന്ററിൽ നടന്നു. സുധീഷ് പാഡുരംഗൻ ആമുഖ പ്രഭാഷണം നടത്തിയ ചടങ്ങിൽ ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് പി.എസ്. അനിൽകുമാർ ഉദ്ഘാടനവും ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.രവികുമാർ ഉപ്പത്ത് അനുസ്മരണ പ്രഭാഷണവും നടത്തി. യുവമോർച്ച ജില്ലാ സെക്രട്ടറി സെൽവൻ മണക്കാട്ടുപടി മണ്ഡലം ജനറൽ സെക്രട്ടറി സി.കെ. പുരുഷോത്തമൻ ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.