പുതുക്കാട്: പാലിയേക്കര ടോൾ പ്ലാസയിലെ തല തിരിഞ്ഞ പരിഷ്‌കാരങ്ങൾ മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബി.ഡി.ജെ.എസ് നിയോജക മണ്ഡലം കമ്മിറ്റി യോഗം അധികൃതരോടാവശ്യപ്പെട്ടു. ബി.ഡി.ജെ.എസ് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.എം.ആർ. മനോജിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം ജില്ലാ പ്രസിഡന്റ് സി.ഡി. ശ്രീലാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ. സെക്രട്ടറിമാരായ ലോചനൻ അമ്പാട്ട്, രാധാകൃഷ്ണൻ പി.എ, ജില്ലാ കമ്മിറ്റി മെമ്പർമാരായ ഹരിദാസ് വാഴപ്പിള്ളി, മനോജ് ചേർക്കര, മണ്ഡലം സെക്രട്ടറി രാജീവ് കരോട്ട്, ട്രഷറർ കിനോ എന്നിവർ പ്രസംഗിച്ചു.