വെങ്കിടങ്ങ്: തെങ്ങുകൃഷി വ്യാപിപ്പിക്കുന്നതിനും കോൾ പാടശേഖര ബണ്ടിന്റെ സംരക്ഷണം ഉറപ്പ് വരുത്താനും 25,000 തെങ്ങിൻ തൈകൾ കോൾ ബണ്ടുകളിൽ വച്ചു പിടിപ്പിക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. 'കേര കേരളം സമൃദ്ധ കേരളം' പദ്ധതിയുടെ ഭാഗമായി തൃശൂർ പൊന്നാനി കോൾ ബണ്ടുകളിൽ തെങ്ങിൻ തൈകൾ വച്ച് പിടിപ്പിക്കുന്ന പദ്ധതി ഏലമുത കോൾ പാടശേഖരത്തിൽ
ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുരളി പെരുനെല്ലി എം.എൽ.എ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ. രാധാകൃഷ്ണൻ, ജോയിന്റ് കോ - ഓർഡിനേറ്റർ പി.സി. ബാലഗോപാൽ, മുല്ലശ്ശേരി ബ്ലോക്ക് പ്രസിഡന്റ് ലതി വേണുഗോപാൽ, വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. പത്മിനി, ജനപ്രതിനിധികളായ ജെന്നി ജോസഫ്, കെ.വി. മനോഹരൻ, രത്‌നവല്ലി സുരേന്ദ്രൻ, എം.എം. വാസന്തി, അപ്പു ചീരോത്ത്, എൻ.കെ. വിമല, സണ്ണി വടക്കൻ, കോൾ കർഷക സംഘം ജനറൽ സെക്രട്ടറി എൻ.കെ. സുബ്രഹമണ്യൻ, ജോയിന്റ് ബി.ഡി.ഒ: പി.കെ. സജീവൻ, കൃഷി അസി. ഡയറകടർ എൻ.കെ. സരസ്വതി എന്നിവർ സംസാരിച്ചു.