ഗുരുവായൂർ: ഏകാദശിയുടെ ഭാഗമായുള്ള പൈതൃകം സംസ്‌കാരികോത്സവത്തിന് തിരിതെളിഞ്ഞു. നഗരസഭാ ചെയർപേഴ്‌സൺ വി.എസ്. രേവതി ഉദ്ഘാടനം ചെയ്തു. ആഞ്ഞം മധുസൂദനൻ നമ്പൂതിരി ഭദ്രദീപം തെളിച്ചു. സ്വാഗത സംഘം ചെയർമാൻ ഡോ. കെ.ബി. സുരേഷ് അദ്ധ്യക്ഷനായി. രാധാകൃഷ്ണൻ കാക്കശ്ശേരി, കെ.യു. കൃഷ്ണകുമാർ, ഷൈലജ ദേവൻ, അഡ്വ. സി. രാജഗോപാലൻ, അഡ്വ. രവി ചങ്കത്ത്, രാധാകൃഷ്ണൻ ആലക്കൽ, കെ.കെ. വേലായുധൻ, കെ.കെ. ശ്രീനിവാസൻ, ബാല ഉള്ളാട്ടിൽ, ശ്രീകുമാർ പി. നായർ എന്നിവർ സംസാരിച്ചു. ആധ്യാത്മിക പുരാണ വിഷയങ്ങളിലെ വിജ്ഞാന മത്സരങ്ങളായിരുന്നു ആദ്യ ദിനത്തിൽ നടന്നത്. ഗീതാപാഠം ചൊല്ലൽ, ധർമ്മകഥ ചിത്രരചന, ഉപന്യാസം, പ്രശ്‌നോത്തരി എന്നീ ഇനങ്ങളിലെ മത്സരം കുട്ടികളുടെ മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വൈകിട്ട് നൃത്തോത്സവവും നടന്നു.