കൊടുങ്ങല്ലൂർ: സി.പി.എം എടവിലങ്ങ് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊതുവിദ്യാലയങ്ങൾ ശുചീകരിച്ചു. എടവിലങ്ങ് ഗവ. സ്കൂൾ, കാര സെന്റ് ആൽബന സ്കൂൾ, കാര ഫിഷറീസ് സ്കൂൾ എന്നിവിടങ്ങളിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്. സി.പി.എം ലോക്കൽ സെക്രട്ടറി സി.എ ഷെഫീർ, ഏരിയാ കമ്മിറ്റി അംഗം കെ.കെ. സുരേന്ദ്രൻ, എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എ.പി ആദർശ് തുടങ്ങി നൂറോളം പ്രവർത്തകർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.