തൃശൂർ: കോർപറേഷൻ മേയർ അജിത വിജയൻ 12ന് രാജി വയ്ക്കും. രാജി വയ്ക്കുന്ന ദിവസം രാവിലെ 11ന് എം.ഒ റോഡിലെ സബ് വേയുടെ ഉദ്ഘാടനം നിർവഹിക്കും. അതിനു ശേഷമാകും രാജി വയ്ക്കുക. എം.ഒ റോഡ് സബ് വേയുടെ ഉദ്ഘാടനം നീളുന്നതിന് കാരണം സി.പി.ഐ മേയറെ ഒഴിവാക്കാനാണെന്ന അഭ്യൂഹം ശക്തമായിരുന്നു. ഇതു സംബന്ധിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് മേയർ നിലപാട് വ്യക്തമാക്കിയത്.