തൃപ്രയാർ: ദായി ചാരിറ്റബിൾ ആൻഡ് കൾച്ചറൽ ട്രസ്റ്റിന്റെ ഒന്നാം വാർഷികവും ടി.സി.ആർ ലൈവ് റേഡിയോ ലോഞ്ചിംഗും ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ആന്റോ തൊറയൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ: എ.യു രഘുരാമൻ പണിക്കർ ഭദ്രദീപം തെളിച്ചു. ടി.സി.ആർ ലൈവ് വെബ്സൈറ്റ് പ്രകാശനം സിനി ആർട്ടിസ്റ്റ് ലിഷോയ് നിർവഹിച്ചു. വൃക്കരോഗികൾക്കുള്ള ഡയലൈസർ എം.ടി. ടെന്നി വിതരണം ചെയ്തു. നിർധന രോഗികളുടെ വീടുകളിലേക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം തളിക്കുളം, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സുഭാഷിണി മഹാദേവൻ, പി.സി ശ്രീദേവി എന്നിവർ ചേർന്ന് നൽകി. നാട്ടിക പഞ്ചായത്ത് പ്രസിഡന്റുമാരായ പി. വിനു മുഖ്യാതിഥിയായി. അഷ്‌റഫ് അമ്പയിൽ, ബിനീത് ജയശങ്കർ, മനോമോഹൻ, സിജോ മാത്യു, അനുരാജ്, മധുപട്ടാട്ട് എന്നിവർ പ്രസംഗിച്ചു.