bdjs-sweekaranam

ബി.ഡി.ജെ.എസ് കയ്പ്പമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്ത സി.ഡി. ശ്രീലാലിന് സ്വീകരണം നൽകുന്നു.

കയ്പ്പമംഗലം: തൃശൂർ മുണ്ടശേരി ഹാളിൽ അഞ്ചിന് നടക്കുന്ന ബി.ഡി.ജെ.എസ് ജന്മദിനാഘോഷ പരിപാടികൾ വിജയിപ്പിക്കുന്നതിനായി ബി.ഡി.ജെ.എസ് കയ്പ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റി പെരിഞ്ഞനത്ത് യോഗം ചേർന്നു. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് സി.ഡി ശ്രീലാൽ യോഗം ഉദ്ഘാടനം ചെയ്തു. ബി.ഡി.ജെ.എസ് കയ്പ്പമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് ഹരിശങ്കർ പുല്ലാനി അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്ത സി.ഡി. ശ്രീലാലിന് സ്വീകരണം നൽകി. കൊടുങ്ങല്ലൂർ നിയോജക മണ്ഡലം പ്രസിഡന്റ് ദിനിൻ മാധവ്, കെ.ജി. ഉണ്ണിക്കൃഷ്ണൻ, വേണുഗോപാൽ, ബാബു നാലുമാക്കൽ, ബിനോയ് പാണപറിൽ, സത്യൻ കണിയത്ത്, രാജേഷ് കുളത്തിപറമ്പിൽ, പി.ഡി. ശങ്കരനാരായണൻ എന്നിവർ സംസാരിച്ചു.