kkmkallazhi
കല്ലഴി വിഷ്ണു ഭഗവതി ക്ഷേത്രോത്സവം

കുന്നംകുളം: ചൊവ്വന്നൂർ കല്ലഴി വിഷ്ണു ഭഗവതി ക്ഷേത്രത്തിൽ എട്ട് ദിവസമായി നടന്നു വന്നിരുന്ന ഉത്സവം ആറാട്ടോടെ സമാപിച്ചു. ക്ഷേത്രം തന്ത്രി കക്കാട് വാസുദേവൻ നൂമ്പൂതിരി, തെക്കേടം വിജയൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി രാജീവ് നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആറാട്ട് ചടങ്ങുകൾ. ശീവേലിക്ക് ശേഷം ആറാട്ടിനായി കലശമല മഹാദേവ ക്ഷേത്രത്തിൽ എത്തിച്ച ഭഗവാന്റെ വിഗ്രഹം ആറാട്ട് കഴിഞ്ഞ് കല്ലഴി ക്ഷേത്രത്തിലേക്ക് തിരിച്ച് എഴുന്നള്ളിച്ചു. കല്ലഴി ക്ഷേത്രം പ്രസിഡന്റ് കെ.കെ. ആനന്ദൻ, സെക്രട്ടറി ശങ്കരനാരായണൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.