ഗുരുവായൂർ: നഗരസഭാ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് ഡിസംബർ 12ന് രാവിലെ 11ന് നടക്കും. റവന്യു റിക്കവറി ഡെപ്യൂട്ടി കളക്ടർ കാവേരിക്കുട്ടിയാണ് വരണാധികാരി. മുന്നണി ധാരണ പ്രകാരം സി.പി.എമ്മിലെ കെ.പി. വിനോദ് കഴിഞ്ഞ മാസം 18ന് രാജിവച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ്. സി.പി.ഐയിലെ അഭിലാഷ് വി. ചന്ദ്രനാകും എൽ.ഡി.എഫ് സ്ഥാനാർത്ഥി.