ഗുരുവായൂർ: നഗരസഭയുടെ വിധവകൾക്ക് സ്വയംതൊഴിൽ സ്ഥാപനത്തിന് ധനസഹായം നൽകുന്ന പദ്ധതിയിലേക്ക് 18നും 60നും മദ്ധ്യേ പ്രായമുള്ള വിധവകൾ, വിവാഹബന്ധം വേർപ്പെടുത്തിയവർ, ഭർത്താവ് ഉപേക്ഷിച്ച് പോയ സ്ത്രീകൾ, 35 വയസ്സിനു ശേഷവും അവിവാഹിതരായി തുടരുന്നവർ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉത്പാദന വ്യവസായ മേഖലകളിൽ നിന്നായിരിക്കണം പ്രൊജക്ട്. സബ്‌സിഡി നിരക്ക് 75 ശതമാനം. പരമാവധി 50,000 രൂപ. അപേക്ഷകൾക്ക് ഡിസംബർ 31 ന് മുമ്പായി വാർഡ് കൗൺസിലറുമായോ, നഗരസഭ വ്യവസായ വികസന ഓഫീസറുമായോ ബന്ധപ്പെടണം.