കുന്നംകുളം: കുന്നംകുളം താലൂക്കിന്റെ ആസ്ഥാന മന്ദിര നിർമാണ പ്രവർത്തനങ്ങൾ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. കക്കാട് മിനി സിവിൽ സ്റ്റേഷനിൽ ലാൻഡ് ട്രിബ്യൂണൽ ഓഫീസിന്റെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. താലൂക്ക് ആസ്ഥാനമന്ദിരത്തിന് 10 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുള്ളത്. നഗര പരിധിയിൽ തന്നെ താലൂക്ക് ആസ്ഥാന മന്ദിരത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്തി കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.