മാള: പൊയ്യ എസ്.എൻ.ഡി.പി ശാഖയിൽ മൈക്രോ ഫിനാൻസ് യൂണിറ്റുകളുടെ വാർഷിക പൊതുയോഗങ്ങൾ നടത്തി. ശാഖാ പ്രസിഡന്റ് കെ.എൻ. പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആർ. ശങ്കർ സ്മാരക മൈക്രോ ഫിനാൻസ് യൂണിറ്റിന്റെ വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി പി. കെ. രവീന്ദ്രനും വയൽവാരം മൈക്രോ ഫിനാൻസ് യൂണിറ്റിന്റെ വാർഷിക പൊതുയോഗം യോഗം ഡയറക്ടർ ബോർഡ് മെമ്പർ ഡിൽഷൻ കൊട്ടേക്കാട്ടും ഉദ്ഘാടനം നിർവഹിച്ചു. ശാഖാ സെക്രട്ടറി സി.കെ. സമൽരാജ്, വൈസ് പ്രസിഡന്റ് വി.എൻ. ഷാജി, മൈക്രോ ഫിനാൻസ് യൂണിറ്റുകളുടെ കോ ഓർഡിനേറ്റർ മുരുകൻ കെ പൊന്നത്ത്, വനിതാ സംഘം കോ ഓർഡിനേറ്റർ കെ.പി. ബിജോയ്, വനിതാ സംഘം സെക്രട്ടറി ദീപ്തി പ്രദീപ്, പ്രസിഡന്റ് ദീപ സജീവ്, വിവിധ യൂണിറ്റുകളുടെ കൺവീനർമാർ എന്നിവർ പങ്കെടുത്തു.