തൃപ്രയാർ: പുതുവർഷത്തെ വരവേൽക്കാൻ വനിതകൾക്ക് തുണി - പേപ്പർ ബാഗ് നിർമ്മാണ പരിശീലനം ഒരുക്കി ഗീതാ ഗോപി എം.എൽ.എ. നാട്ടിക അംബ്ളി നിയോജക മണ്ഡലത്തെ പ്ളാസ്റ്റിക്ക് വിമുക്തമാക്കുകയാണ് എം.എൽ.എയുടെ ലക്ഷ്യം. തളിക്കുളം പുതുക്കുളങ്ങരയിലെ സ്ഥാപനത്തിന്റെ പിന്തുണയോടെയാണ് പരിശീലനം..
2009ൽ ഒറ്റ തയ്യൽ മെഷീനുമായി ഈ രംഗത്ത് കടന്നുവന്ന വാടാനപ്പിള്ളി ആനവളവ് ഇത്തിക്കാട്ട് കെ.എസ് ബിനി നിലവിൽ തുണി ബാഗ് നിർമ്മാണത്തിൽ സജീവമാണ്. കല്യാൺ സിൽക്സ് ഉൾപ്പെടെ രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങൾക്കെല്ലാം ഇവർ തുണിബാഗ് നിർമ്മിച്ചു നൽകുന്നുണ്ട്. തയ്യൽ പരിശീലിച്ച നൂറോളം കുടുംബങ്ങൾ ഇവരുടെ പങ്കാളികളാണ്. പ്ലാസ്റ്റിക് നിരോധനം നടപ്പിലാകുന്നതോടെ തുണി-പേപ്പർ ബാഗുകളുടെ നിർമ്മാണത്തിലൂടെ കൂടുതൽ വനിതകൾക്ക് കൈത്തൊഴിലും സാദ്ധ്യമാകും. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കൃഷ്ണവേണി പ്രമോദിന്റെ നേതൃത്വത്തിൽ പന്ത്രണ്ടോളം വനിതകൾ പരിശീലനത്തിനായി മുന്നോട്ടുവന്നു. നിലവി