കൊടുങ്ങല്ലൂർ: ഐ.ആർ കൃഷ്ണൻ മേത്തലയുടെ സ്മരണാർത്ഥം നൽകുന്ന നാലാമത് സാഹിത്യ പുരസ്കാരത്തിനായി കൃതികൾ ക്ഷണിച്ചു. 2016, 2017, 2018 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധപ്പെടുത്തിയ ബാലസാഹിത്യ കൃതിയാണ് ഇക്കുറി അവാർഡിനായി പരിഗണിക്കുന്നത്. 10,001 രൂപയും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം. കൃതിയുടെ മൂന്ന് കോപ്പികൾ 2020 ജനു.15ന് മുമ്പ് ടി.കെ ഗംഗാധരൻ, സെക്രട്ടറി, ഐ.ആർ കൃഷ്ണൻ മേത്തല ഫൗണ്ടേഷൻ, തൈത്തറ ഹൗസ്, ഉഴുവത്ത് കടവ് - വയലാർ, പി.ഒ കൊടുങ്ങല്ലൂർ, പിൻ- 680664, തൃശ്ശൂർ. എന്ന വിലാസത്തിൽ ലഭിക്കണം. 2020 ഫെബ്രു. 9 ന് വൈകീട്ട് 3ന് ശ്രീകുരുംബ ഭഗവതീ ക്ഷേത്രത്തിന് പടിഞ്ഞാറെനടയിലുള്ള ശ്രീകുമാര സമാജം ഹാളിലാണ് പുരസ്കാര സമർപ്പണം. ഫോൺ: 97452 50619...