കൊടുങ്ങല്ലൂർ: തൃശൂർ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10 മുതൽ നഗരത്തിലെ തെക്കേനടയിലുള്ള ഹോട്ടൽ അശ്വതിയിൽ താലൂക്ക് തല നിക്ഷേപ സംഗമം നടക്കും. നഗരസഭാ ചെയർമാൻ കെ.ആർ ജൈത്രന്റെ അദ്ധ്യക്ഷതയിൽ അഡ്വ. വി.ആർ. സുനിൽ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നിക്ഷേപ സാദ്ധ്യതയും സംരംഭങ്ങളും, 2019 ലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ സുഗമമാക്കൽ ബിൽ, ജി.എസ്.ടി നിയമങ്ങളും അനുബന്ധ വിഷയങ്ങളും തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള ക്ളാസുകളാണ് സംഗമത്തിൽ ഉണ്ടാകുക...