തൃശൂർ : മാദ്ധ്യമ പ്രവർത്തകരുമായുള്ള സ്‌നേഹ ബന്ധത്തോടൊപ്പം ദുരനുഭവങ്ങളും മുതിർന്ന രാഷ്ട്രീയ നേതാക്കൾ രസകരമായി വിവരിക്കുന്നു. ആറിന് രാവിലെ 10ന് ജവഹർ ബാലഭവനിൽ നടക്കുന്ന സീനിയർ മാദ്ധ്യമ പ്രവർത്തക സംഗമത്തിലാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്രി ജി. സുധാകരൻ, മുൻ ആഭ്യന്തരമന്ത്രിയും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻ്റും ദേശീയ എക്‌സി. അംഗവുമായ സി.കെ പത്മനാഭൻ എന്നിവർ വിവരിക്കുന്നത്. പി.എ കുര്യാക്കോസ് മോഡറേറ്ററാകും. ആദ്യമായാണ് മുതിർന്ന നേതാക്കൾ വേദിയിൽ ദുരനുഭവങ്ങൾ തുറന്ന് പറയുകയെന്ന് കൺവീനർ എൻ. ശ്രീകുമാർ അറിയിച്ചു. മുതിർന്ന മാദ്ധ്യമ പ്രവർത്തക സംഗമവും 75 കഴിഞ്ഞവരെ ആദരിക്കുന്ന ചടങ്ങും നടക്കുമെന്ന്‌ യൂണിയൻ ജില്ലാ സെക്രട്ടറി എം. വിനീത അറിയിച്ചു.