ചാഴൂർ: സി.പി.എം ചാഴൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുറത്തൂരിലെ നിർദ്ധനരായ കൊടപ്പുള്ളി ജയ, ലത എന്നീ സഹോദരിമാർക്ക് വീട് നിർമ്മിച്ച് നൽകി. ഏഴ് ലക്ഷം രൂപയോളം ചെലവിൽ 550 ചതുരശ്ര അടിയുള്ള വീടാണ് നിർമ്മിച്ചത്. സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗ്ഗീസ് വീടിന്റെ താക്കോൽദാനം നിർവഹിച്ചു.
സംഘാടക സമിതി ചെയർമാൻ വി.ആർ ബിജു അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി പി. ആർ വർഗ്ഗീസ്, ജില്ലാ കമ്മിറ്റി അംഗം കെ.കെ ശ്രീനിവാസൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.കെ അനിൽ, കെ.എസ് മോഹൻദാസ്, പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി കനകരാജ്, ശശി കരുമാരശ്ശേരി എന്നിവർ സംസാരിച്ചു.