പുതുക്കാട്: അപൂര്‍വ രോഗബാധിതരായ പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് ലീലാമണിക്കും ഭര്‍ത്താവ് കൃഷ്ണനും സുമനസുകളുടെ സഹായം വേണം. 2000-05 കാലഘട്ടത്തില്‍ പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ലീലാമണിക്ക് ശ്വേത രക്താണുക്കള്‍ പൂര്‍ണ വളര്‍ച്ചയെത്തുന്നതിന് മുമ്പ് നശിക്കുന്ന അപൂര്‍വ രോഗമാണ്. രോഗമുക്തിക്കായി മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
50 ലക്ഷം രൂപയോളം ചെലവ് വരും ലീലാമണിയുടെ ശസ്ത്രക്രിയയ്ക്കും, തുടര്‍ചികിത്സയ്ക്കും. പണം കണ്ടെത്താന്‍ വീട്ടുകാരും നാട്ടുകാരും നെട്ടോട്ടമോടുന്നതിന് തൊട്ടുമുന്‍പാണ് ടെമ്പോ ഡ്രൈവറായ ഭര്‍ത്താവ് കൃഷ്ണന് അപൂര്‍വ്വ രോഗമായ ഗില്ലാന്‍ അബാരി സിന്‍ഡ്രോം ബാധിച്ചത്. കൈകാലുകള്‍ തളര്‍ന്ന് കൃഷ്ണന്‍ കിടപ്പിലായതോടെ കുടുംബത്തിന്റെ വരുമാന സ്രോതസ് അടഞ്ഞു. കണ്ണമ്പത്തൂരിലെ പുറംമ്പോക്ക് സ്ഥലത്തെ വീട് താമസയോഗ്യമല്ലാതായതോടെ വാടക വീട്ടില്‍ കഴിയുന്നതിനിടെയാണ് കൃഷ്ണനെ രോഗം തളര്‍ത്തിയത്.
കൃഷ്ണനെ ശുശ്രൂഷിക്കുന്നതിനിടെയാണ് ലീലാമണിക്കും അസുഖലക്ഷണം കാണുന്നത്. ഡ്രാഫ്റ്റ്മാന്‍ കോഴ്സ് പാസായ യദുകൃഷ്ണനും,അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയായ നന്ദുകൃഷ്ണയുമാണ് ഇവരുടെ മക്കള്‍.കൃഷ്ണന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താനാണ് നാട്ടുകാര്‍ ചികിത്സാ സഹായ സമിതി രൂപീകരിച്ചത്.സമിതിയുടെപേരില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പുതുക്കാട് ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. സുമനസുകളുടെ സഹായം പ്രതീക്ഷി്ക്കുകയാണ് സഹായ സമിതി.എന്‍.ഐ. കൃഷ്ണന്‍ ചികിത്സാ സഹായ സമിതി.പഞ്ചാബ് നാഷണല്‍ ബാങ്ക് പുതുക്കാട് ശാഖ,അക്കൗണ്ട് നമ്പര്‍: 4341000100085181 ഐ.എഫ്.എസ്.സി കോഡ്: പി.യു.എന്‍.ബി.0434100. വിവരങ്ങള്‍ക്ക് ഫോണ്‍: 9447051720, 8547681581.