കൊടുങ്ങല്ലൂർ: കയ്പ്പമംഗലം മണ്ഡലത്തിലെ സുനാമി കോളനികളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ തീരുമാനമായി. ഇ.ടി ടൈസൺമാസ്റ്റർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്.

പെരിഞ്ഞനം, ശ്രീനാരായണപുരം പഞ്ചായത്തിലെ സുനാമി കോളനികളാണ് ആദ്യം പരിഗണിക്കുന്നത്. നിലവിലെ താമസക്കാരിൽ അനർഹർ ഉണ്ടെങ്കിൽ കണ്ടെത്തുവാനും അർഹരായവരെ പരിഗണിക്കുവാനും തഹസിൽദാരുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ കൂടി ഉൾപ്പെട്ട കമ്മിറ്റിക്ക് രൂപം നൽകി. കൊടുങ്ങല്ലൂർ തഹസിൽദാർ കെ. രേവ, പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സച്ചിത്ത്, ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ് മോഹനൻ, ജില്ലാ പഞ്ചായത്ത് അംഗം ബി.ജി വിഷ്ണു, മതിലകം ബ്ലോക്ക് അംഗം ബാബു, വില്ലേജ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു. പെരിഞ്ഞനം, ശ്രീനാരായണപുരം പഞ്ചായത്തിലെ സുനാമി കോളനികളാണ് ആദ്യം പരിഗണിക്കുന്നത്. നിലവിലെ താമസക്കാരിൽ അനർഹർ ഉണ്ടെങ്കിൽ കണ്ടെത്തുവാനും അർഹരായവരെ പരിഗണിക്കുവാനും തഹസിൽദാർ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്..