കൊടുങ്ങല്ലൂർ: സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും ഉദാത്തമായ സന്ദേശം നൽകി എല്ലാത്തിനെയും കൈ നീട്ടി സ്വീകരിച്ച മണ്ണാണ് കൊടുങ്ങല്ലൂർ എന്നും സാംസ്കാരിക സംഗമ ഭൂമിയാണിവിടമെന്നും മന്ത്രി കെ.ടി ജലീൽ പറഞ്ഞു. ഏപ്രിൽ മാസത്തിൽ കൊടുങ്ങല്ലൂരിൽ നടക്കുന്ന മുസരീസ് ഇന്റർ നാഷ്ണൽ കലാ സാഹിത്യ ഫെസ്റ്റ് 2020 ന്റെ കൺവെഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ. വി.ആർ സുനിൽകുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ മുഖ്യാതിഥിയായി. സി.വി.എം വാണിമേൽ മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ ചെയർമാൻ കെ.ആർ ജൈത്രൻ, ഷംസുദ്ദീൻ വാത്യേടത്ത്, ബക്കർ മേത്തല, കവി സെബാസ്റ്റ്യൻ, ഹംസ കുന്നത്തേരി, കെ.എ മുഹമ്മദ് ഇബ്രാഹിം, മുരളീധരൻ ആനാപ്പുഴ, കുട്ടി കൊടുങ്ങല്ലൂർ തുടങ്ങിയവർ സംസാരിച്ചു.
സെമിനാർ, മാപ്പിളപ്പാട്ട് മത്സരങ്ങൾ, മാപ്പിളകലാപ്രദർശനം, പ്രവാസിസംഗമം തുടങ്ങി 7 ദിവസം നീണ്ട് നിൽക്കുന്ന വ്യത്യസ്ത പരിപാടികളാണ് ഫെസ്റ്റിൽ നടക്കുന്നത്.