പുതുക്കാട്: ദേശീയ പാത പുതുക്കാട് സെന്ററിൽ അടിപ്പാത നിർമാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് റവന്യു വകുപ്പ് ജീവനക്കാർ സ്ഥലപരിശോധന നടത്തി. ഏറ്റെടുക്കുന്ന സ്ഥലത്ത് പുതിയ അടയാളങ്ങൾ രേഖപ്പെടുത്തി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമം അവസാന ഘട്ടത്തിലാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ട് മാസത്തിനുള്ളിൽ ഉടമകൾക്ക് പണം കൈമാറി സ്ഥലം ഏറ്റെടുമെന്നും നടപടികൾ പൂർത്തിയാക്കി ദേശീയപാത അതോറിറ്റിക്ക് കൈമാറാനാകുമെന്നാണ് പതീക്ഷയെന്നും ലാൻഡ് അക്വിസേഷൻ തഹസിൽദാർ അറിയിച്ചു.