ചാലക്കുടി: കേബിൾ ടി.വി ഓപറേറ്റേഴ്‌സ് അസോസിയേഷൻ മേഖലാ സമ്മേളനം വ്യാഴാഴ്ച അതിരപ്പിള്ളിയിൽ നടക്കും. കാസറിയാ റിസോർട്ടിൽ രാവിലെ പത്തിന് ആരംഭിക്കുന്ന പൊതുസമ്മേളനം ബി.ഡി. ദേവസി എം.എൽ.എ ഉദ്ഘാടനം ചെയ്യും. അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ് അദ്ധ്യക്ഷയാകും.

ചാർപ്പ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ടി. അജിത്ത് കുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജു വാഴക്കാല, പഞ്ചായത്ത് അംഗം ചന്ദ്രിക ഷിബു, സി.ഒ.എ സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. രാജൻ, ട്രഷറർ അബൂബക്കർ സിദ്ദിക്ക്, കേരള വിഷൻ ഡയറക്ടർ ആർ. മോഹനകൃഷ്ണൻ എന്നിവർ പ്രസംഗിക്കും.

പ്രതിനിധി സമ്മേളനം സി.ഒ.എ സംസ്ഥാന ട്രഷറർ അബൂബക്കർ സിദിക്ക് ഉദ്ഘാടനം ചെയ്യും. മേഖലാ പ്രസിഡന്റ് കെ. മോഹനൻ അദ്ധ്യക്ഷനാകും. മേഖലാ സെക്രട്ടറി കെ.ഐ. ഷീഫർ മേഖലാ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ സെക്രട്ടറി പി. ആന്റണി ജില്ലാ റിപ്പോർട്ടും ബിജു പോൾ ഓഡിറ്റ് റിപ്പോർട്ടും, ബെന്നി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിക്കും.

സി.ഒ.എ സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. രാജൻ, സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഗോപകുമാർ, ജില്ലാ പ്രസിഡന്റ്, മണികണ്ഠൻ അമ്പലപ്പാട്ട്, കെ.സി.സി.എൽ മാനേജിംഗ് ഡയറക്ടർ പി.പി. സുരേഷ് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്.എ. ബക്കർ, സിഡ്‌കോ ചെയർമാൻ ടി.വി. ജോൺസൺ, തൃശൂർ കേരള വിഷൻ എം.ഡി: പി ബി. സുരേഷ്, കെ.വി.ബി.എൽ ഡയറക്ടർ പി.എം. നാസർ, സി.ഒ.എ .ജില്ലാ ട്രഷർ ടി.വി. വിനോദ്, തൃശൂർ കേരള വിഷൻ ഡയറക്ടർ ആർ.മോഹനകൃഷ്ണൻ, പുതുക്കാട് ഇൻഫോ നെക്‌സസ് ചെയർമാൻ ആന്റോ വി. മാത്യു എന്നിവർ പ്രസംഗിക്കും.