തൃശൂർ: തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ വീണ്ടും അപകടം. ട്രെയിനിൽ കയറുന്നതിനിടെ വീണ് ഇതര സംസ്ഥാനക്കാരനായ യുവാവിന് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ 7.30നാണ് തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ അപകടമുണ്ടായത്. ചെന്നൈ ആലപ്പി ട്രെയിനിൽ ഓടിക്കയറാൻ ശ്രമിച്ച ആന്ധ്ര കാർണൂൽ സ്വദേശി ലക്ഷ്മിയുടെ മകൻ രാജേഷിനാണ് (30) പരിക്കേറ്റത്. തീവണ്ടിയിൽ നിന്നും തെറിച്ചുവീണ ഇയാളുടെ തലയ്ക്കാണ് പരിക്ക്. ഉടൻ തന്നെ ജനറൽ ആശുപത്രിയിലേക്കും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്കും മാറ്റി. കഴിഞ്ഞ ദിവസം തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ തീവണ്ടിയിൽ നിന്നും ഇറങ്ങുന്നതിനിടയിൽ കാൽവഴുതി വീണ് ഗോവൻ സ്വദേശിക്ക് പരിക്കേറ്റിരുന്നു. ഇയാൾ ഇപ്പോഴും ചികിത്സയിലാണ്.