തൃശൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ അഥവാ കൈറ്റ് മുഖേന നടപ്പാക്കി വരുന്ന പദ്ധതികൾ ജില്ലയിൽ പൂർത്തിയാവുന്നു. ഹൈടെക് സ്‌കൂൾ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സ്‌കൂളുകളിൽ ഇത് വരെ 9817 ലാപ്‌ടോപ്പുകളും 8377 യു.എസ്.ബി സ്പീക്കറുകളും 5721 പ്രൊജക്ടറുകളും വിന്യസിച്ച് കഴിഞ്ഞു. ജില്ലാ ഹൈടെക് സ്‌കൂൾ നേട്ടപ്രഖ്യാപനം ജനുവരിയിൽ നടക്കും.
ജില്ലയിലെ മുഴുവൻ സ്‌കൂളുകളിലും ഉപകരണ വിതരണം പൂർത്തിയായി.
എരുമപ്പെട്ടി ഗവ. എച്ച്.എസ്.എസ്, മതിലകം സെന്റ് ജോസഫ് എച്ച്.എസ്.എസ്, ഇരിങ്ങാലക്കുട നാഷണൽ എച്ച്.എസ്.എസ്, കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്, ചെറുതുരുത്തി ഗവ. എച്ച്.എസ്.എസ്, പഴയന്നൂർ ഗവ. എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളിൽ പദ്ധതിയുടെ പ്രയോജനം ലഭിച്ചു.
ഹൈടെക് ആയത്
442
8ാം തരം മുതൽ 12ാം തരം വരെയുളള സ്‌കൂളുകൾ
186 സർക്കാർ സ്‌കൂൾ
256 എയ്ഡഡ് സ്‌കൂൾ
ഹൈടെക് പ്രവർത്തനങ്ങൾ നടക്കുന്നത്
1ാം തരം മുതൽ 7ാം തരം വരെ
807 സ്‌കൂളുകൾ
സർക്കാർ സ്കൂളുകൾ 228
എയ്ഡഡ് സ്‌കൂളുകൾ 579
വിതരണം ചെയ്തത്
1ാം തരം മുതൽ 12ാം തരം വരെയുള്ള സ്‌കൂളിൽ
9817 ലാപ്‌ടോപ്പ്,
8377 യു.എസ്.ബി സ്പീക്കർ
5721 പ്രൊജക്ടർ
3375 മൗണ്ടിംഗ് കിറ്റുകൾ
1942 സ്‌ക്രീനുകൾ
415 എൽ.ഇ.ഡി
442 മൾട്ടിഫംഗ്ഷൻ പ്രിന്ററുകൾ
406 ഡി.എസ്.എൽ.ആർ കാമറ
423 എച്ച്.ഡി വെബ്കാം