desiya-bala-sasthram
ദേശീയ ബാല ശാസ്ത്രം വിദ്യാർത്ഥികളെ അനുമോദിച്ചു

എരുമപ്പെട്ടി: 27-ാം ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ പ്രോജക്ട് അവതരണത്തിൽ ജൂനിയർ വിഭാഗം ദേശീയ തലത്തിലേക്ക് തിരഞ്ഞെടുത്ത പുലിയന്നൂർ സെന്റ് തോമസ് യു.പി സ്‌കൂളിലെ വിദ്യാർത്ഥികളായ പി. ശ്രീനന്ദ, കെ.ജെ. ജിസ്മിയ റോസ് എന്നിവരെ അനുമോദിച്ചു.

പരമ്പരാഗത മൺ വീട് നിർമ്മാണവും പ്രകൃതിസംരക്ഷണത്തിനുള്ള നൂതന മാർഗവും എന്ന വിഷയത്തിലാണ് ഇവർ സംസ്ഥാന തലത്തിൽ പങ്കെടുത്ത് വിജയിച്ച് ദേശീയ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സ്‌കൂളിൽ നടന്ന അനുമോദനച്ചടങ്ങിൽ വാർഡ് മെമ്പർ ശ്രീജ നന്ദൻ ഉപഹാരം നൽകി. പി.ടി.എ പ്രസിഡന്റ് സദാശിവൻ അദ്ധ്യക്ഷനായി. വേലൂർ പഞ്ചായത്ത് അംഗം പി.കെ ശ്യാംകുമാർ, പി.ടി.എ വൈസ് പ്രസിഡന്റ് രവി വാര്യർ, മാതൃസംഘം പ്രസിഡന്റ് ശരണ്യ പ്രദിപ്, പ്രോജക്ട് കോ- ഓർഡിനേറ്റർ അദ്ധ്യാപിക കെ.സി. രാജലക്ഷ്മി സംസാരിച്ചു. തുടർന്ന് നാട്ടുകാരും വിദ്യാർത്ഥികളും അദ്ധ്യാപകരും അണിനിരന്ന് വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ആഹ്ലാദ പ്രകടനം നടത്തി.