ചാലക്കുടി: തുമ്പൂർമുഴി ഗാർഡനിലെ പുനരുദ്ധാരണ പ്രവൃത്തികൾക്ക് വ്യാഴാഴ്ച തുടക്കമാകും. പുഴയോരത്തെ ഇടിഞ്ഞുപോയ സംരക്ഷണ ഭിത്തി നിർമ്മാണം, നിലവിലുള്ള ഗാലറികളുടെ സംരക്ഷണ ഭിത്തി ബലപ്പെടുത്തൽ, പവലിയൻ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ എന്നിവയാണ് നടക്കുന്നത്.
അലങ്കോലമായി കിടക്കുന്ന ഡ്രെയിനേജും നവീകരിക്കും. വിനോദ സഞ്ചാര വകുപ്പ് ഇതിനായി 99.5 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇറിഗേഷൻ വകുപ്പിനാണ് നിർമ്മാണച്ചുമതല. രാവിലെ 9.30ന് ബി.ഡി. ദേവസി എം.എൽ.എ നിർമ്മാണോദ്ഘാടനം നിർവഹിക്കും. അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ് അദ്ധ്യക്ഷയാകും.
ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. വിജു വാഴക്കാല, ഡി.എം.സി മാനേജർ മനീഷ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിക്കും.