ചാലക്കുടി: മണ്ഡലത്തിൽ ടൂറിസം വകുപ്പ് മുഖേന നടപ്പാക്കുന്ന വിവിധ വികസന പദ്ധതികളുടെ അതിവേഗ പൂർത്തീകരണത്തിനായി ബി.ഡി. ദേവസി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ഉദ്യോഗസ്ഥ ജനപ്രതിനിധി യോഗം ചേർന്നു. മുനിസിപ്പൽ പാർക്ക്, അതിരപ്പിള്ളി യാത്രിനിവാസ്, വെറ്റിലപ്പാറ എക്‌സർവീസ്‌മെൻ സൊസൈറ്റി സ്ഥലത്ത് പാർക്കിംഗിന് സൗകര്യം നിർമ്മിക്കൽ, ചാർപ്പാലം നിർമ്മാണം തുടങ്ങിയ ഒട്ടേറെ പദ്ധതികളാണ് നടപ്പിലാക്കുന്നത്. നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺ കുമാർ, അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജു വാഴക്കാല, ടൂറിസം ഡപ്യൂട്ടി ഡയറക്ടർ ജി. ശ്രീകുമാർ,ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി എ. സവിത, നിർമ്മാണ ഏജൻസികളായ ഊരാളുങ്കൽ ലേബർ സൊസൈറ്റി, കേരള ഹൗസിംഗ് ബോർഡ്, സിൽക്ക് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.